Loading...

Mathruvedhi

മാതൃവേദി

ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളില്‍ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും അതനുസരിച്ച് അമ്മമാരുടെ ജീവിതം ക്രമീകരിക്കുവാനും ഉള്ള പ്രവര്‍ത്തനപരിപാടികളോടെ അതിരൂപതയില്‍ ബഹു. ജോസഫ് മാവുങ്കലച്ചന്റെ പ്രേരണയാല്‍ വിവിധ ഇടവകകളില്‍ ഉടലെടുത്ത അമ്മമാരുടെ കൂട്ടായ്മയാണ്, മാതൃസംഘം എന്ന പേരില്‍ വളര്‍ന്ന് പന്തലിച്ച്, ഇന്ന് മാതൃവേദി എന്ന പേരിലൂടെ അതിന്റെ ജൈത്രയാത്ര തുടരുന്നത്. ഈ അവസരത്തില്‍ നമുക്ക് അല്‍പ്പം ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കാം.

ചരിത്രവഴികളിലൂടെ...

1913

ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ മെത്രാപോലിത്ത കര്‍ദ്ദിനാള്‍ ബ്യൂണ്‍ 'കത്തോലിക്ക മാതൃസംഘം' (ഡിശീി ീള ഇമവേീഹശര ങീവേലൃ)െ ത്തിന് രൂപം നല്‍കി. ഇത് ഒരു സര്‍വ്വദേശീയ പ്രസ്ഥാനത്തിന്റെ ജനനമായിരുന്നു.

1939

ബ്രിട്ടനിലെ മെത്രാന്‍മാരെല്ലാം ഈ സംഘത്തിന് അംഗീകാരം നല്‍കി. ഇന്ത്യ, ചൈന, ആഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാതൃസംഘത്തിന്‍റെ ശാഖകള്‍ സ്ഥാപിതമായി.

1941

ഇന്ത്യയിലെ ആദ്യ ശാഖ എറണാകുളം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്‍റെ താല്‍പ്പര്യപ്രകാരം 1941 ല്‍ എറണാകുളത്ത് രൂപമെടുത്തു. എറണാകുളത്തെ ദേശീയകേന്ദ്രമായി അംഗീകരിക്കുകയും ചെയ്തു.

1950

മാതൃസംഘത്തിന് ഒരു മുഖപത്രം പിറന്നു. ബഹുമാനപ്പെട്ട ജോസഫ് മാവുങ്കലച്ചന്‍റെ നേതൃത്വത്തില്‍ 'അമ്മ' മാസിക അങ്കമാലിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. ഭാരത ക്രൈസ്തവ സഭയുടെ പിള്ളതൊട്ടിലായ പാലയൂരില്‍ തൃശ്ശൂര്‍ രൂപതിയിലെ ആദ്യ യൂണിറ്റ് രൂപീകൃതമായി.

1957

1957-ല്‍ ആണ് രൂപതയില്‍ വ്യാപകമായി മാതൃസംഘം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജോസഫ് മാവുങ്കല്‍ അച്ചനായിരുന്നു യൂണിറ്റുകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.

1976

മാതൃസംഘത്തിന് രൂപതാ തലത്തില്‍ കേന്ദ്രീകൃത സംവിധാനം ഉണ്ടായി. ജനുവരി 31-ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ സമിതിക്ക് രൂപം നല്‍കി. തൃശ്ശൂര്‍ രൂപതയില്‍ ഫാമിലി അപ്പസ്റ്റൊലേറ്റിന് രൂപം നല്‍കി. ഇതോടൊപ്പം മാതൃസംഘത്തെയും അതിന്‍റെ ഭാഗമാക്കി.

1991

അതിരൂപതാ അടിസ്ഥാനത്തില്‍ ആദ്യത്തെ മാതൃസംഗമം നടന്നു.

2014

സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ മാതൃസംഘാംഗങ്ങളെ ഒന്നിപ്പിച്ച് 'സീറോ മലബാര്‍ മാതൃ വേദി' എന്ന പേരില്‍ സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡു തലത്തില്‍ സംഘടനരൂപീകൃതമായി. തൃശ്ശൂര്‍ അതിരൂപതാ മുന്‍ പ്രസിഡണ്ടായ ശ്രീമതി ലിസി വര്‍ഗ്ഗീസ് ടീച്ചര്‍ സീറോ മലബാര്‍ മാതൃവേദിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് നമ്മുടെ അതിരൂപതയുടെ മാതൃവേദിയുടെ വളര്‍ച്ചയിലെ ഒരു അവിസ്മരണീയമായ നാഴികകല്ലാണ്.

2015

2015 ല്‍ അതിരൂപത മാതൃവേദിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

2016

2016 ഫെബ്രുവരിയില്‍ ഫാ. ഡെന്നി താണിക്കല്‍ ഡയറക്ടറായി ചാര്‍ജ്ജെടുത്തു. 2016 മാര്‍ച്ച് 18-ന് തൃശ്ശൂര്‍ അതിരൂപതയുടെ മാതൃവേദിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകയുടെയും മാതൃവേദി ഭാരവാഹികളുടെ അഡ്രസ്സ് കോര്‍ത്തിണക്കിക്കൊണ്ട് മനേഹരമായ ഡയറക്ടറി തയ്യാറാക്കുകയും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹരിതം 2016 എന്ന പേരില്‍ പരിസ്ഥിതിദിനം ആചരിക്കുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു. അമ്മമാരിലുള്ള സര്‍ഗ്ഗാത്മക കഴിവുകളെ ഉണര്‍ത്തിയെടുക്കുവാന്‍ ഒരു കൈയെഴുത്തുമാസിക ഫൊറോന തലത്തില്‍ തയ്യാറാക്കി. മാതൃവേദിയുടെ ചരിത്രത്തിലാദ്യമായാണ് മാതൃവേദി അമ്മമാര്‍ക്കായി ഒരു കൈയെഴുത്തുമാസിക മത്സരം നടത്തിയത്.

Read more

2017

2017 (വജ്രജൂബിലി) ല്‍ മിശ്ര വിവാഹം, അവയവദാനം, നേതൃത്വ പാഠവം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി അതിരൂപത ചാന്‍സലര്‍ വെരി. റവ. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമ്മല്‍, അഡ്വ. വില്ലി ജിജോ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. അമ്മമാരുടെ വിവിധങ്ങളായ പരിപോഷിപ്പിക്കുന്നതിനുവേണ്ടി മാതാവിനെ കുറിച്ചുള്ള സംഘഗാനം, പുത്തന്‍ പാന പാരായണം, സ്‌കിറ്റ്, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗ്ഗം കളി, തോമാശ്ലീഹായെ കുറിച്ചുള്ള പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി. അമ്മമാരുടെ കൂട്ടായ്മയും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനും അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും മദേഴ്‌സ് ക്യാമ്പ് നടത്തി. വജ്ര ജൂബിലി വര്‍ഷത്തില്‍ അറുപത് പേര്‍ക്ക് ഡയാലിസിസ് ചെയ്യുവാനുള്ള തുക ജൂബിലി മിഷന്‍ ഹോസ്പിറ്റലിലേക്ക് കൈമാറി. ഇരുന്നൂറില്‍ പരം വനിതകള്‍ കേശദാനം നടത്തി. അമല ആശുപത്രിയിലേക്ക് ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മാണത്തിനായി കൈമാറി. രക്തദാനം സ്‌നേഹദാനം എന്ന മുദ്രാവാക്യവുമായി നൂറ്റമ്പതില്‍പരം അമ്മമാര്‍ രക്തം നല്‍കി. അറുപത് വയസിനുമുകളില്‍ പ്രായമായ അമ്മമാരെ ലൂര്‍ദ്ദ് പള്ളിയില്‍ വെച്ച് ആദരിച്ചു. ആയിരത്തില്‍ പരം അമ്മമാര്‍ അതില്‍ പങ്കെടുത്തു. മാതൃവേദിയിലെ അമ്മമാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി വരുന്നത് പ്രശംസനീയമാണ്. അതിരൂപതാ പ്രോലൈഫ് പദ്ധതിയോടു ചേര്‍ന്ന് വലിയ കുടുംബങ്ങളെ ദത്തെടുക്കല്‍ പദ്ധതിയില്‍ പങ്കാളികളായി. ഈ കാലയളവിലെ എടുത്തുപറയാവുന്ന ഒന്നാണ് രൂപതക്കുള്ളിലും രൂപതകള്‍ തമ്മിലും മരിയന്‍ക്വിസ് മത്സരം നടത്തിയത്. റവ. ഫാ. ലോറന്‍സ് തൈക്കാട്ടില്‍ നീണ്ട ഒന്നര വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി അമ്മമാര്‍ക്കായി മാതാവിനെ കുറിച്ചുള്ള ക്ലാസ് എടുക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മരിയന്‍ ക്വിസ് മത്സരം നടത്തപ്പെട്ടത്. സീറോ മലബാര്‍ മാതൃവേദിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രൂപതകള്‍ തമ്മില്‍ മരിയന്‍ ക്വിസ് മത്സരം തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ 7-ന് നടത്തപ്പെട്ടത്. ഒന്നാം സ്ഥാനം തൃശൂര്‍ അതിരൂപത കരസ്ഥമാക്കി. പറപ്പൂര്‍ ഫൊറോനയാണ് അതിരൂപതയെ പ്രതിനിധീകരിച്ചത്. മൂന്ന് വര്‍ഷം കൂടുമ്പോഴുള്ള അമ്മമാരുടെ മഹാസംഗമം നവംബര്‍ 20 ന് ശക്തന്‍ നഗറിലെ ദൈവശബ്ദം കണ്‍വെന്‍ഷന്‍ നഗറില്‍ വെച്ച് നടത്തുകയുണ്ടായി. നാലായിരത്തോളം അമ്മമാര്‍ അതില്‍ പങ്കെടുത്തു. വജ്രജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാനും, മാര്‍ത്തോമാ നസ്രാണികളുടെ പാരമ്പര്യ കലയായ മാര്‍ഗ്ഗംകളിയെ പുനര്‍ജ്ജീവിപ്പിക്കുന്നതിനായും മാതൃവേദി അമ്മമാരിലൂടെ മെഗാ മാര്‍ഗ്ഗംകളി നടത്താന്‍ സാധിച്ചു എന്നത് ഏറെ സന്തോഷം പകരുന്നതാണ്. 2017 ഡിസംബര്‍ 22 ന് തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ അങ്കണത്തില്‍ നടത്തിയ മെഗാ മാര്‍ഗ്ഗം കളി രണ്ട് റെക്കോര്‍ഡ് കരസ്ഥമാക്കി, ബെസ്റ്റ് ഓഫ് ഇന്‍ഡ്യ റെക്കോര്‍ഡും, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറവും. 1200-ല്‍ പരം അമ്മമാരാണ് ഇതില്‍ പങ്കെടുത്തത്. അമ്മമാരെ പാചകകലയില്‍ പ്രാവീണ്യമുള്ളവരായി വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്നതിനായി രൂപതാതലത്തില്‍ ഹോം സയന്‍സ് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ രൂപതയിലെ 217 പള്ളികളിലായി പതിനായിരത്തോളം അമ്മമാര്‍ ഇന്ന് മാതൃവേദിയിലുണ്ട്.

Read more

2018

2018 ല്‍ വി. കുര്‍ബാനയെകുറിച്ചുള്ള പഠന ക്ലാസ്സ് ഓരോ മാസവും സംഘടിപ്പിച്ചിരുന്നു. ഓരോ മാസവും കരകൗശല, ഫുഡ് പ്രദര്‍ശന വില്‍പനയും നടത്തപ്പെടുന്നു. മാതൃവേദി അംഗങ്ങള്‍ക്കായി അതിരൂപത തലത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കാറുണ്ട്.

2019

2021 വരെയുള്ള വര്‍ഷങ്ങളിലേക്ക് അതിരൂപത മാതൃവേദിയെ നയിക്കുന്നതിന് നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാതൃവേദി അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുകയുണ്ടായി. മക്കള്‍ ദൈവവിളി തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്കിനെ കുറിച്ചുള്ള ക്ലാസ്സ് ഉണ്ടായിരുന്നു.അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ ചര്‍ച്ച് ബില്ലിനെതിരെ അമ്മമാര്‍ വന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭാരവാഹികള്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തപ്പെട്ടു. മുതിര്‍ന്ന മാതാപിതാക്കളുടെ സംരക്ഷണത്തില്‍ അമ്മമാരുടെ പങ്കിനെ കുറിച്ചുള്ള ക്ലാസ്സ് നടത്തപ്പെട്ടു. മംഗല്യ ഗാന നൃത്ത മത്സരം നടത്തപ്പെട്ടു. ക്യാന്‍സര്‍ രോഗം സ്ത്രീകളില്‍ എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ്സ് നടത്തപ്പെട്ടു. ഫൊറോന ഭാരവാഹികളുടെ സംഗമം നടത്തപ്പെട്ടു. മക്കളെ എങ്ങനെ വളര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ നയിക്കുകയുണ്ടായി.

Read more

2022

അതിരൂപത തലത്തില്‍ റമ്പാന്‍ പാട്ട് മത്സരം നടത്തി. അതിരൂപത തലത്തില്‍ മോണോ ആക്ട് മത്സരം നടത്തി. വി. തോമാശ്ലീഹായുടെ 1950-ാം മത് രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് മെഗാ റമ്പാന്‍ പാട്ട് ആലാപനം നടത്തി. ചിന്നമല, പെരിയമല തീര്‍ത്ഥാടനം 92 അമ്മമാരെ ഉള്‍പ്പെടുത്തി നടത്തി. തോമാശ്ലീഹ സ്ഥാപിച്ച ദൈവാലയമായ പാലയൂരിന്റെ തളിയകുളത്തിന് ചുറ്റുമായി തൃശ്ശൂര്‍ അതിരൂപതയിലെ ഓരോ യൂണിറ്റുകളില്‍ നിന്നായി 4012 അമ്മമാര്‍ പങ്കെടുത്തു. ഈ മെഗാ സംരംഭം ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹത നേടുകയും ചെയ്തു.

Read more

2023

മാതൃവേദി തുടങ്ങി 65 വര്‍ഷം പിന്നിട്ടതിന്റെ സ്മരണയ്ക്കായി ഒരു ഭവനം (മാതൃവേദിയിലെ അമ്മയ്ക്ക്) പണിത് കൊടുക്കാന്‍ ധാരണയാവുകയും അതില്‍ പ്രകാരം ധനസമാഹരണാര്‍ത്ഥം മാതൃവേദിയിലെ അമ്മമാര്‍ ഉദാരമായി സംഭാവന ചെയ്യുകയും 19.12.2023 ന് മാതൃവേദിയുടെ നേതൃത്വത്തില്‍ പണിതു നല്‍കിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം അഭിവന്ദ്യ പിതാവ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. അമ്മമാരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മാതൃവേദി അമ്മമാര്‍ക്ക് നേതൃത്വ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു. മെഗാ മാര്‍ഗ്ഗംകളി മെഗാ റമ്പാന്‍പ്പാട്ട് നടത്തിയതിന്റെ തുടര്‍ച്ചയായി 21.11.2023 ന് 1300 ഓളം അമ്മമാര്‍ മെഗാ കോല്‍ക്കളി ലൂര്‍ദ്ദ് ദൈവാലയ അങ്കണത്തില്‍ അരങ്ങേറി. നാനാ ജാതി മതസ്ഥര്‍ കാണികളായി നിരന്ന മെഗാ സംരംഭം ആലേെ ീള കിറശമ ണീൃഹറ ഞലരീൃറ ന് അര്‍ഹത നേടി. തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ സംഗമം മാതൃസ്പര്‍ശം സമുചിതമായി ആഘോഷിച്ചു. രണ്ടായിരത്തോളം അമ്മമാര്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അമ്മമാര്‍ക്ക് വേണ്ടി ക്ലാസ്സ് നയിച്ചു. അമ്മമാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Read more

2024

തൃശ്ശൂര്‍ അതിരൂപതയിലെ മാതൃവേദിയുടെയും അതിരൂപത ഫെസിലിറ്റേഷന്‍ സെന്റിന്റെയും നേതൃത്വ ത്തില്‍ അമ്മമാര്‍ക്കായി സഭയിലും സമൂഹത്തിലും നേതൃത്വ നിരയിലേക്ക് വളരുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സെമിനാര്‍ നടത്തുകയുണ്ടായി. തൊപ്പി, ബൊക്കെ നിര്‍മ്മാണ പരിശീലനം നടത്തുകയുണ്ടായി. തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ മിഷനെ അറിയുക, മിഷന്‍ പ്രവര്‍ത്തനങ്ങളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് സംഗമം നടത്തി. ഗ്ലോബല്‍ മാതൃവേദി മാര്‍ഗ്ഗംകളി മത്സരം സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ രൂപതകളില്‍ തമ്മിലുള്ള മാര്‍ഗ്ഗംകളി മത്സരം തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വച്ച് നടത്തുകയുണ്ടായി. പുത്തന്‍പാന നൃത്ത സംഗീത ആവിഷ്‌ക്കാരത്തിന് തൃശ്ശൂര്‍ അതിരൂപത മാതൃവേദി ബസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് കരസ്ഥമാക്കി. അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനോട് അനുബന്ധിച്ച് തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പുത്തന്‍പാനയുടെ സംഗീത നൃത്ത ആവിഷ്‌ക്കാരം സംഘടിപ്പിച്ചത്.

Read more

2025

ബൈബിള്‍ പകര്‍ത്തി എഴുതിയ മാതൃവേദി അമ്മമാരുടെ സംഗമത്തിന് ബസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് കരസ്ഥമാക്കി. തൃശ്ശൂര്‍ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പുതിയനിയമം പകര്‍ത്തിയെഴുതിയ മാതൃവേദി അമ്മമാരുടെ സംഗമം തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ബൈബിള്‍ സമര്‍പ്പണവും ഉണ്ടായിരുന്നു. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ബൈബിള്‍ പുതിയ നിയമം പകര്‍ത്തിയെഴുതിയ 1300 ല്‍ പരം അമ്മമാര്‍ ഒരുമിച്ച് ബൈബിള്‍ പ്രകാശനം ചെയ്തു. കൂടാതെ 3 മിനിറ്റ് കൊണ്ട് പുതിയനിയമം വായിച്ച് തീര്‍ക്കുകയും ചെയ്തു. ഈ മെഗാ ബൈബിള്‍ പുതിയനിയമ പ്രകാശനത്തിന് ബസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് തൃശ്ശൂര്‍ അതിരൂപത മാതൃവേദി കരസ്ഥമാക്കി. 2025 ഫെബ്രുവരി മാസത്തില്‍ പുതിയ ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി ചാര്‍ജ്ജെടുത്തു



Our Team

Office Bearers

Fr.Denny Thanikkal

Director



Fr. Shanto Thalakkottoor

Assistant Director



Elsy Vincent

President



Jeena Joseph

Secretary



Shobha Johnson

Treasurer



Shiny Jacob

Vice Precident



Lizy Paul

Joint Secretary



Leena George

Excecutive Member



Gretta Baby

Excecutive Member



Jaimol Sebastian

Excecutive Member



Beena Joshy

Senet Member



Mary Raju

Senet Member