കുടുംബ ജീവിതത്തിലെ കാവല്‍ക്കാരനും തിരുക്കുടുംബ പാലകനുമായ വിശുദ്ധ യൗസേപിതാവിനെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാക്കി തൃശ്ശൂര്‍ അതിരൂപതയില്‍ പിതാക്കന്മാരെ അവരുടെ സാമൂഹികവും സാംസ്‌കാരികവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഒരു ഭക്ത സംഘടനയാണ് പിതൃവേദി. 1985 കാലഘട്ടം മുതല്‍ അപ്പന്‍ സംഘം, പിതൃസംഘം എന്നീ പേരുകളിലും ചാവറ പിതാവിനെ അനുസ്മരിച്ചുകൊണ്ട് ചാവറ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരിലും ചില സംഘടനകള്‍ നമ്മുടെ രൂപതയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ തൃശ്ശൂര്‍ അതിരൂപതയിലെ പിതാക്കന്മാരുടെ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് പിതൃവേദി എന്ന് നാമകരണം ചെയ്യപ്പെട്ടു. 2009 ല്‍ അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിനാല്‍ ഒല്ലൂര്‍ ഇടവകയുടെ സ്റ്റേഷന്‍ പള്ളിയായ അഞ്ചേരി പള്ളിയില്‍ പിതൃവേദി സംഘടന ആദ്യമായി രൂപം കൊണ്ടു. തുടര്‍ന്ന് തൃശ്ശൂര്‍ അതിരൂപതയിലെ മറ്റു ഇടവകകളിലും പിതൃവേദി പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ ഏകദേശം മുപ്പതോളം ഇടവകകളില്‍ പിതൃവേദി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

2019 ഡിസംബര്‍ 27-ാം തിയ്യതി അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവ് ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പിതൃവേദിയുടെ നിയമാവലിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി. അതിനെതുടര്‍ന്ന് ആദ്യമായി പിതൃവേദിയുടെ അതിരൂപത ഭരണസമിതി നിലവില്‍ വരികയും ചെയ്തു.
തുടര്‍ന്ന് അന്നത്തെ അതിരൂപത ഡയറക്ടര്‍ ബഹു. ഡെന്നി താണിക്കല്‍ അച്ചനും മറ്റു രൂപത ഭാരവാഹികളും കൂടി ചേര്‍ന്ന യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് പിതൃവേദിയുടെ പതാകയുടെ രൂപകല്‍പ്പന ചെയ്യുവാന്‍ സാധിച്ചു. പിതൃദിനത്തില്‍ അഭിവന്ദ്യ ടോണി നീലങ്കാവില്‍ പിതാവ് പതാകയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. നീല, മഞ്ഞ, വെള്ള എന്നീ കളറുകളുടെ മധ്യഭാഗത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളതാണ് പിതൃവേദിയുടെ പതാക. നീല കളര്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണവും സ്വര്‍ഗത്തെ കുറിച്ചുള്ള പ്രതീക്ഷയും നിലനിര്‍ത്തുന്നു. മഞ്ഞ കളര്‍ സന്തോഷത്തിന്റെയും ദൈവീക സാന്നിധ്യത്തിന്റെയും പ്രതീകമാണ്. വെള്ള കളര്‍ പരിശുദ്ധിയെ സൂചിപ്പിക്കുന്നു. അതോടൊപ്പം മഞ്ഞയും വെള്ളയും ചേരുമ്പോള്‍ പരിശുദ്ധ കത്തോലിക്കാ സഭയോടുള്ള വിധേയത്വവും സൂചിപ്പിക്കുന്നു. നടുവില്‍ ആലേഖനം ചെയ്തിട്ടുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം പിതൃവേദിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനോടുള്ള ആദരവ് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ഉള്ള ആശയങ്ങള്‍ കോര്‍ത്തിണക്കിയ പിതൃവേദിയുടെ പതാകകള്‍ എല്ലാ യൂണിറ്റിലേക്കും വിതരണം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 19 പിതൃദിനമായി എല്ലാ യൂണിറ്റുകളിലും ആചരിക്കുമ്പോള്‍ ഈ പതാകയുടെ വന്ദനവും നടത്താറുണ്ട്.
ഓരോ യൂണിറ്റിലും ഇടവക വികാരിമാരുടെ നിര്‍ദ്ദേശാനുസരണം വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. രോഗികള്‍ക്കൊരു കൈതാങ്ങു പദ്ധതി, അന്നദാനം, അഗതി മന്ദിര സന്ദര്‍ശനം, മരണാനന്തര സഹായ വിതരണം, ഊട്ടുനേര്‍ച്ച, മൃത സംസ്‌കാര വാഹന സര്‍വ്വീസ്, ഫ്രീസര്‍ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ് തുടങ്ങി ഓരോ ഇടവകയുടെയും സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ യൂണിറ്റുകള്‍ക്ക് സാധിക്കുന്നുണ്ട്. ഓരോ യൂണിറ്റിലും കുടുംബ സംഗമവും കലാപരിപാടികളും നടത്തിക്കൊണ്ടു കലാപരമായും സാംസ്‌കാരികമായും വളരുവാന്‍ പിതൃവേദി അംഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അതിരൂപത സമര്‍പ്പിത വര്‍ഷമായി ആചരിച്ച 2023 വേളയില്‍ സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഇന്ന് പിതൃവേദി കൂടുതല്‍ ഇടവകകളില്‍ സാന്നിദ്ധ്യം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ്.